**സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിപ്രകാരം തളിക്കുളം ഗ്രാമപഞ്ചായത്തിൽ *ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും, പണി പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണവും, തളിക്കുളം ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യ വിമുക്ത പഞ്ചായത്ത് പ്രഖ്യാപിക്കുന്ന ചടങ്ങും നടത്തി.*

സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിപ്രകാരം തളിക്കുളം ഗ്രാമപഞ്ചായത്തിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച ഗുണഭോക്താക്കളുടെ കുടുംബസംഗമവും, പണി പൂർത്തീകരിച്ച വീടുകളുടെ താക്കോൽ വിതരണവും, തളിക്കുളം ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യ വിമുക്ത പഞ്ചായത്ത് പ്രഖ്യാപിക്കുന്ന ചടങ്ങും നടത്തി. നാട്ടിക നിയോജക മണ്ഡലം എം. എൽ. എ ശ്രീ. സി. സി. മുകുന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് എന്നിവർ മുഖ്യാതിഥികളായി. ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രകാരം തളിക്കുളം ഗ്രാമപഞ്ചായത്തിൽ 2025 ഓഗസ്റ്റ് മാസം വരെ 353 കുടുംബങ്ങൾക്കാണ് ധനസഹായം നൽകിയിരിക്കുന്നത്. പണി പൂർത്തീകരിച്ച വീടുകൾക്കുള്ള താക്കോൽ വിതരണവും നടത്തി. തുടർന്ന് തളിക്കുളം ഗ്രാമപഞ്ചായത്തിലെ അതി ദരിദ്ര കുടുംബങ്ങളിൽ ഉൾപ്പെട്ട 62 കുടുംബങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നൽകിയും അതി ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിയും തളിക്കുളം പഞ്ചായത്ത് അതിദാരിദ്ര്യ വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 2 ഭൂരഹിത ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാർ ലഭ്യമാക്കിയ ഭൂമിയുടെ പട്ടയ വിതരണവും നടത്തി. ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ അനിത ടീച്ചർ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ, വാർഡ് മെമ്പർമാരായ ഷിജി സി കെ, കെ. കെ സൈനുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലൈഫ് , പഞ്ചായത്ത് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പ്രീത ചടങ്ങിൽ നന്ദി പറഞ്ഞു.



