ഗ്രാമ വാർത്ത.

പടിയം സ്പോർട്സ് അക്കാദമിയുടെ അഞ്ചാം വാർഷികാഘോഷം സംഘടിപ്പിച്ചു.

പടിയം: പടിയം സ്പോർട്സ് അക്കാദമിയുടെ അഞ്ചാം വാർഷികാഘോഷം വിവിധ പരിപാടികളോടെ പുലാമ്പുഴക്കടവ് B&J റിവർസൈഡ് റിസോർട്ടിൽ സംഘടിപ്പിച്ചു. ഓഗസ്റ്റ് 30ന് നടന്ന ചടങ്ങ് സംഗീത സംവിധായകൻ ശ്രീ. വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

PSA പ്രസിഡന്റ് ശ്രീ. രമേഷ് വാസു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. സുമേഷ് അപ്പുക്കുട്ടൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ അക്കാദമിയുടെ പ്രവർത്തനങ്ങളുടെയും കഴിഞ്ഞ അഞ്ചുവർഷത്തെ വളർച്ചയുടെയും നേട്ടങ്ങളുടെയും അവലോകനം നടന്നു.

പടിയത്തിന്റെ കായിക മേഖലയിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന അക്കാദമി ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ കായിക ഇനങ്ങളിൽ കുട്ടികൾക്കും യുവാക്കൾക്കും പരിശീലനവും അവസരങ്ങളും ഒരുക്കിവരുന്നു. ഫുട്ബോൾ ടർഫ്, ട്വിൻ ഇൻഡോർ സിന്തറ്റിക് ബാഡ്മിന്റൺ കോർട്ട് തുടങ്ങിയ സൗകര്യങ്ങളിലൂടെ പ്രദേശത്തെ കായികപ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിനും PSA ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

അക്കാദമിയുടെ അഞ്ചുവർഷത്തെ പ്രവർത്തനങ്ങളിൽ സഹകരിച്ചവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ അനുമോദിച്ചു. കലാ-കായിക പരിപാടികളും വാർഷികാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

“പടിയത്തിന്റെ മൈതാനങ്ങളിൽ നിന്ന് നാടിന്റെ ഹൃദയത്തിലേക്ക്” എന്ന ലക്ഷ്യവുമായി മുന്നേറുന്ന PSA, വരും വർഷങ്ങളിലും കൂടുതൽ കായിക സൗകര്യങ്ങളും പരിശീലന പരിപാടികളും ഒരുക്കി പ്രദേശത്തെ കായികരംഗത്തിന് കൂടുതൽ കരുത്തേകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ PSA ഭാരവാഹികൾ, അംഗങ്ങൾ, പരിശീലകർ, കായികതാരങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close