ഗ്രാമ വാർത്ത.ചരമം
എടമുട്ടത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു.

എടമുട്ടം പാലപ്പെട്ടിയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സ്വദേശി ചേന്നമംഗലത്ത് വീട്ടിൽ ഹുസൈന്റെ മകൻ മുഹമ്മദ് റിയാസ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30 ഓടെ പാലപ്പെട്ടി ജുമാ മസ്ജിദിന് സമീപം ദേശീയ പാത കിഴക്കെ സർവ്വീസ് റോഡിലായിരുന്നു അപകടം. ബൈക്ക് റോഡരികിൽ കൂട്ടിയിട്ടിരുന്ന കോൺക്രീറ്റ് ടൈലിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വലപ്പാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.



