തളിക്കുളം എസ്.എൻ.വി.യു.പി. സ്കൂളിൽ പ്രതിഭാസംഗമം

തളിക്കുളം എസ്.എൻ.വി.യു.പി. സ്കൂളിൽ പ്രതിഭാസംഗമം
തളിക്കുളം: എസ്.എൻ.വി.യു.പി. സ്കൂൾ തളിക്കുളം സംഘടിപ്പിച്ച പ്രതിഭാസംഗമം 2025 നവംബർ 15-ന് ബ്ലൂമിങ് ബഡ്‌സിൽ വച്ച് നടന്നു. കലാ-കായികം, പ്രവൃത്തി പരിചയം, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേളകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ
അനുമോദിച്ചു.. മനോജ് കമ്മത്ത്(HOD of FM Ahalia group, programme director & Head of various channels and FM’s.
Singer, motivational speaker, social Activist)പരിപാടി ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രി.ഇ. എ. സുഗതകുമാർ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രെസ് ശ്രീമതി. പി. ബി. സജിത സ്വാഗതം ആശംസിച്ച യോഗത്തിൽ ശ്രീമതി.ഇ. ആർ. അജിത (പ്രിൻസിപ്പൽ, ബ്ലൂമിങ് ബഡ്‌സ് പ്രീ പ്രൈമറി സ്കൂൾ ),പി. ടി. എ പ്രസിഡന്റ്. ശാന്തിനി ഷണ്മുഖൻ,മാതൃ സംഗമം പ്രസിഡന്റ് ശ്രീമതി. ശ്രീജ കണ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു.
വിദ്യാർത്ഥികളുടെ വ്യക്തിത്വ വളർച്ചയ്ക്കും കലാ-കായിക പ്രകടനങ്ങൾക്ക് പ്രചോദനവുമായിത്തീർന്ന പരിപാടിയിൽ,അധ്യാപകരും,രക്ഷിതാക്കളും,പങ്കെടുത്തു.പ്രസ്തുത പരിപാടിക്ക് സ്റ്റാഫ് പ്രതിനിധി ശ്രീമതി.പി. ടി സിജ്ന നന്ദി പ്രകാശിപ്പിച്ചു.



