ഗ്രാമ വാർത്ത.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അഞ്ചാം റാങ്ക് നേടിയ ഗൗരി നന്ദനയെ ആദരിച്ചു

തൃപ്രയാർ :-കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ പബ്ലിക് അഡ്മിനിസ്റ്റേറേഷൻ വിഭാഗത്തിൽ അഞ്ചാം റാങ്ക് നേടിയ നാട്ടിക ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഗൗരി നന്ദനയെ കോൺഗ്രസ് നാട്ടിക ഒൻപതാം വാർഡ് കമ്മിറ്റി ആദരിച്ചു.നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വിനു മധുരം നൽകിയും പൊന്നാട അണിയിച്ചു ആദരിച്ചത്. കോൺഗ്രസ് ഒൻപതാം വാർഡ് പ്രസിഡന്റ് മണികണ്ഠൻ ഗോപുരത്തിങ്കൾ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ്, ബ്ലോക്ക് സെക്രട്ടറിമാരായ സി എസ് മണികണ്ഠൻ ,പി സി മണികണ്ഠൻ ,പഞ്ചായത്ത് മെമ്പർമാരായ സുബില പ്രസാദ് ,നിഷ ഉണ്ണികൃഷ്ണൻ ,സിന്ധു സിദ്ധപ്രസാദ് ,എന്നിവർ സന്നിഹിധാരായിരുന്നു.



