എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ രണ്ടുദിനങ്ങളിലായി സംഘടിപ്പിക്കുന്ന ശ്രീജനോത്സവ്–2026 സ്കൂൾ കലാമേളയ്ക്ക് ആവേശോജ്ജ്വലമായ തുടക്കമായി.

എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ രണ്ടുദിനങ്ങളിലായി സംഘടിപ്പിക്കുന്ന ശ്രീജനോത്സവ്–2026 സ്കൂൾ കലാമേളയ്ക്ക് ആവേശോജ്ജ്വലമായ തുടക്കമായി. മിമിക്രിയിൽ വേൾഡ് റെക്കോർഡ് ജേതാവും പ്രശസ്ത അഭിനേതാവുമായ ശ്രീ അരുൺ ഗിന്നസ് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സ്കൂൾ മാനേജർ ശ്രീ പി. എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു സി. സ്വാഗതം പറഞ്ഞു.ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ശ്രീ ഐ. എ. മോഹനൻ, ക്ഷേമസമിതി പ്രസിഡന്റ് ശ്രീ ബിനോജ് കെ. എ., മാതൃഭാരതി പ്രസിഡന്റ് ശ്രീമതി ബിൻഷ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൂൾ കലാമേള കൺവീനർ ശ്രീമതി ശാലിനി ഐ.ബി ചടങ്ങിൽനന്ദി പറഞ്ഞു.തുടർന്ന് നാട്യാഞ്ജലി, സ്വരാഞ്ജലി, മേധാഞ്ജലി, കാവ്യാഞ്ജലി എന്നീ നാല് വേദികളിലായി സംഗീതം, നൃത്തം, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ സാഹിത്യ-കലാമത്സരങ്ങൾക്കൊപ്പം മിമിക്രി, മോണോ ആക്ട്, പ്രച്ഛന്നവേഷം ഉൾപ്പെടെ 70-ലധികം ഇനങ്ങളിലായി 300-ലധികം വിദ്യാർത്ഥികൾ തങ്ങളുടെ പ്രതിഭ മാറ്റുരച്ചു.നാളെ (ആഗസ്റ്റ് 1) വൈകുന്നേരം 3.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സേവിയർ പുളിക്കോട്ടിൽ, ജാക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ശ്രീ ജയപ്രകാശ് പഴേടത്ത്, എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷമീറ ഷബീർ, പതിമൂന്നാം വാർഡ് മെമ്പർ ശ്രീമതി ഉഷ സുകുമാരൻ എന്നിവർ വിശിഷ്ടാതിഥികളാകും. മത്സരവിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്യും.



