ഗ്രാമ വാർത്ത.വിദ്യാഭ്യാസം

നീറ്റ്, പി എസ് സി പരീക്ഷ ക്രമക്കേടുകൾ യുവജനങ്ങളോടുള്ള വെല്ലുവിളി…വി. എം. സുധീരൻ.

നീറ്റ്, പി എസ് സി പരീക്ഷ ക്രമക്കേടുകൾ യുവജനങ്ങളോടുള്ള വെല്ലുവിളി..
വി. എം. സുധീരൻ.

നീറ്റ് പി എസ് സി പരീക്ഷകളിൽ സർക്കാരുകളുടെ ഒത്താശയോടെ നടന്ന ക്രമക്കേടുകൾ രാജ്യത്തെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുൻ സ്പീക്കർ വി. എം. സുധീരൻ അഭിപ്രായപെട്ടു..
തളിക്കുളം ശിഹാബ് തങ്ങൾ റിലീഫ് സെൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ
ഈ കൊള്ളക്കാർക്ക് എതിരെ ശക്തമായ നടപടി എടുക്കുന്നതിന് പകരം പ്രധിഷേധം ഉയർത്തുന്നവരെ പോലീസിനെ ഉപയോഗിച്ച് മോദി സർക്കാർ അടിച്ചമർത്തുകയാണ്..

ഇതിനെതിരെ ഡൽഹിയിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച യുവജനങ്ങൾ നാടിന് അഭിമാനമാണ്.

പ്രക്ഷോഭം മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രാധാന്
രാജി വെക്കേണ്ടി വന്നു.

പോലിസ് അതിക്രമത്തിന്റെ ഉത്തരവാദിത്വം കേന്ദ്ര ആഭ്യന്തര വകുപ്പ് മന്തി ഏറ്റെടുക്കണം.

കേരളത്തിൽ പി.എസ്.സി.പരീക്ഷകളിൽ
നടന്ന ക്രമക്കേടുകൾ തൊഴിൽ അന്വേഷകരായ യുവതുടെ പ്രതീക്ഷകളെ അട്ടിമറിക്കുന്നതാണ് .
യുഡിഎഫ് സർക്കാർ കുറ്റവാളികൾക്കെതിരായ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്നത് ആശാവഹമാണ്.

യുവാക്കളെയും യുവതികളെയും
വഴിതെറ്റിക്കുന്ന
മയക്കു മരുന്ന് മാഫിയക്ക് എതിരായ പോരാട്ടം തൂഫാൻ എന്ന പേരിൽ ആഭ്യന്തര വകുപ്പ് നടത്തുന്നു..

അതോടൊപ്പം
മദ്യ വ്യാപനം തടയാനും സർക്കാർ മുൻ കയ്യെടുക്കണം സുധീരൻ ആവശ്യപ്പെട്ടു..

മതേതര കേരളത്തിന്റെ ജീവ നാടിയായിരുന്നു ശിഹാബ് തങ്ങൾ.
ചരിത്രം പഠിക്കുന്ന ഭാവി തലമുറക്ക് ശിഹാബ് തങ്ങളുടെ ജീവിതത്തിൽ നിന്നും ഏറെ പഠിക്കാനുണ്ട്.
വി. എം.
സുധീരൻ അനുസ്മരിച്ചു.

ചടങ്ങിൽ ഫസലുദ്ധീൻ ഖമറിന് ശിഹാബ് തങ്ങൾ സ്മാരക എക്സലൻസി പുരസ്കാരവും ഡോക്ടർ സജ്നാ മുഹമ്മദലിക്ക് ശിഹാബ് തങ്ങൾ സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്കാരവും നൽകി ആദരിച്ചു.

ചടങ്ങിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ കെ. എ.
ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു..

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട്
സി എ മുഹമ്മദ് റഷീദ് ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.

പി. കെ. ഷാഹുൽ ഹമീദ്, കരീം പന്നിത്തടം,തളിക്കുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ അജയകൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ കെ. എസ്. റഹ്മത്തുള്ള, പി. ഐ. ഷൗക്കത്തലി,
ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എം. എസ്. ഭാസ്കരൻ
പി. എസ്. സുൽഫിക്കർ, സഹിത സിറാജ്,റഹ്മത്ത് ഷെമീർ, വി.യു മുഹമ്മദ്‌ ഹനീഫ, എ.എച്ച്. നാസർ,നിഷ ഇക്ബാൽ, വി. കെ. നാസർ എന്നിവർ പ്രസംഗിച്ചു.

പി. എം. അബ്ദുൽ ജബ്ബാർ സ്വാഗതവും ബഷീർ സൈത് ഇടശ്ശേരി നന്ദിയും പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close