ഗ്രാമ വാർത്ത.വിദ്യാഭ്യാസം
എസ്.പി.സി. ദിനാഘോഷം (SPC Day Celebration) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

ചേർപ്പ്: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് തൃശ്ശൂർ റൂറലിന്റെ ആഭിമുഖ്യത്തിൽ ‘എസ്.പി.സി. ദിനാഘോഷം’ (SPC Day Celebration) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു 2026 ഓഗസ്റ്റ് 2 ഞായറാഴ്ച രാവിലെ 9 മണിക്ക് ചേർപ്പ് ജി.വി.എച്ച്.എസ്.എസ്. ഗ്രൗണ്ടിലാണ് ആഘോഷ പരിപാടികൾ നടന്നത്.
ആഘോഷങ്ങളുടെ ഭാഗമായി ആവേശകരമായ പരേഡും (Ceremonial Parade) പൊതുസമ്മേളനവും ഉണ്ടായിരുന്നു. പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ.ഒ.ജെ. ജനീഷ്, നാട്ടിക MLA ഗീതഗോപി,തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. മുഹമ്മദ് നദീം IPS, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


