ഗ്രാമ വാർത്ത.ചരമം
വെൽഡിങ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

തളിക്കുളം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിൽ വെൽഡിങ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മുറ്റിച്ചൂർ പാലത്തിന് തെക്ക് മുറ്റിച്ചൂർ വീട്ടിൽ രമണൻ (71) ആണ് മരിച്ചത്. വാടാനപ്പള്ളി ആൽമാവ് സെൻ്ററിലെ വി. കെ. എസ്. സൺസ് ഹാർഡ് വെയർ സ്റ്റോറിലെ വെൽഡിങ് തൊഴിലാളിയായിരുന്നു. ശനിയാഴ്ച വൈകീട്ട് പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസുകാരാണ് ഇത് കണ്ടത്. വിവരം സ്ഥാപനത്തിലുള്ളവരെ അറിയിക്കുകയായിരുന്നു. ആദ്യം ചിലങ്ക സെൻ്ററിന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ : സാവിത്രി . മക്കൾ : രാഗേഷ്,ഗിരീഷ് . മരുമക്കൾ: ശാരിക, അക്ഷയ


