ഗ്രാമ വാർത്ത.

കോഫി ഷോപ്പ് ജീവനക്കാരനെ ആക്രമിച്ച സ്റ്റേഷൻ റൗഡി അറസ്റ്റിൽ

കൊരട്ടി : കൊരട്ടിയിൽ കോഫി ഷോപ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയെ അറസ്റ്റ് ചെയ്തു.തെക്കുമുറി വില്ലേജ് മുരിങ്ങൂർ കട്ടപ്പുറം ഗോപുരാൻ വീട്ടിൽ സ്നേഹേഷ് (38) എന്നയാളെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

2026 ആഗസ്റ്റ് 7-ന് അർദ്ധരാത്രി 12:30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.കൊരട്ടിയിലെ 'കോഫി കപ്പ്' എന്ന കടയിൽ ജോലി ചെയ്യുന്ന ആസാം നഗോൺ സ്വദേശി സൊരിഫുൽ (21) എന്നയാളെയാണ് പ്രതി ആക്രമിച്ചത്. കടയിലേക്ക് കാപ്പി ചോദിച്ചു വന്ന പ്രതി രണ്ട് കാപ്പി കുടിച്ച ശേഷം പണം നൽകാതെ വീണ്ടും കാപ്പി ആവശ്യപ്പെടുകയായിരുന്നു. പണം ആവശ്യപ്പെട്ട സമയത്ത് ജീവനക്കാരനെ അസഭ്യം പറയുകയും കൈയിലുണ്ടായിരുന്ന വടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഷർട്ടിൽ കുത്തിപ്പിടിച്ച് റോഡിലേക്ക് തള്ളിയിടാനും ശ്രമിക്കുകയായിരുന്നു.

സ്നേഹേഷ് കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിലും, ഒരു അടിപിടിക്കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച നാല് കേസുകളിലും, മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

കൊരട്ടി പോലീസ് സ്റ്റേഷൻ എസ് എച്ച്  ഹബീബുള്ള എൻ, എസ് ഐ മാരായ സുമേഷ്, ജി എസ് സി പി ഒ മാരായ നിഖിലൻ, അബിലാഷ്, ഉണ്ണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
https://chat.whatsapp.com/He7vWqm9aoj9IS42RX9rnr?s=cl&p=a&mlu=0&ilr=0
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close