ഗ്രാമ വാർത്ത.

സി പി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വലപ്പാട് സി പി ജംഗ്ഷനിൽ വെച്ച് നടന്ന നവോത്ഥാനം കാർഷിക പരിപാടി കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.

സി പി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വലപ്പാട് സി പി ജംഗ്ഷനിൽ വെച്ച് നടന്ന നവോത്ഥാനം കാർഷിക പരിപാടി കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. നാട്ടിക എംഎൽഎ ശ്രീമതി ഗീതാ ഗോപി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ 50 ഏക്കറിലധികം സ്ഥലത്ത് വിവിധ കാർഷിക പദ്ധതികൾ നടപ്പിലാക്കുന്ന സി പി ട്രസ്റ്റ് ചെയർമാൻ സിപി സാലിഹിനെ മന്ത്രി പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.ഫാം സെറ്റ് ചെയ്ത കൃഷി ഓഫീസർ ശ്രീ സുഭാഷ് ഫാം സെക്രട്ടറി ശ്രീ വിൽസൺ പുലിക്കോട്ടിൽ എന്നിവരെയും മന്ത്രി പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മേരി തോമസ്, തൃശ്ശൂർ റൂറൽ എസ്പി ശ്രീ മുഹമ്മദ് നദീമുദ്ദീൻ ഐപിഎസ്, അമൽ ടി പ്രേമൻ, ശ്രീമതി സജിത പി എ തുടങ്ങിയ ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ നിംബ ഫ്രാങ്കോ, മിനി ജോസഫ്, റൈഹാന, ലക്ഷ്മി കെ മോഹൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

രാവിലെ 11.30 മുതൽ റിട്ട. J D A ശ്രീമതി മിനി ഇ എസ് കർഷകർക്ക് ഏറെ ഗുണകരമായ വിധത്തിൽ സെമിനാർ നടത്തി. നൂതന കാർഷിക രീതിയും വളപ്രയോഗവും കീട സംരക്ഷണത്തെക്കുറിച്ചും വിശദമായ രീതിയിൽ ക്ലാസ് നയിച്ചു.

വിവിധ വാദ്യമേളങ്ങളോടെ വലിയ ജനക്കൂട്ടം മന്ത്രിയെ വരവേറ്റു. മനോഹരമായ രീതിയിൽ തയ്യാറാക്കിയ സിപി അഗ്രികൾച്ചറൽ ഫാം മന്ത്രി സന്ദർശിക്കുകയും പുതിയ തൈകൾ നടുകയും ചെയ്തു

ട്രസ്റ്റ് പ്രവർത്തനങ്ങൾക്ക് ഷമീർ മുഹമ്മദാലി, രവി കിരൺ, ഗോപി, ജാഫർ, പ്രദീപ്, അജ് മൽ, പ്രസ്ടീന, മറ്റ് ട്രസ്റ്റ് അംഗങ്ങളും നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ മാസ്റ്റർ സ്വാഗതവും വിൽസൺ പുലിക്കോട്ടിൽ നന്ദിയും രേഖപ്പെടുത്തി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close