ഗ്രാമ വാർത്ത.
തളിക്കുളം ഗവ. സ്കൂളിലെ 1991 എസ്. എസ്. എൽ. സി. ബാച്ചിൻ്റെ വിദ്യാർഥി സംഘടനയായ ലൈഫ് 91 ൻ്റെ കുടുംബ സംഗമം ഓർമ്മ 35 സിനിമ സംവിധായകനും ഗാനരചയിതാവുമായ റഷീദ് പാറക്കൽ ഉദ്ഘാടനം ചെയ്തു.

തളിക്കുളം: തളിക്കുളം ഗവ. സ്കൂളിലെ 1991 എസ്. എസ്. എൽ. സി. ബാച്ചിൻ്റെ വിദ്യാർഥി സംഘടനയായ ലൈഫ് 91 ൻ്റെ കുടുംബ സംഗമം ഓർമ്മ 35 സിനിമ സംവിധായകനും ഗാനരചയിതാവുമായ റഷീദ് പാറക്കൽ ഉദ്ഘാടനം ചെയ്തു. റിയാലിറ്റി ഷോ താരവും പിന്നണി ഗായകനുമായ ഗോവിന്ദ് വേലായുധ് മുഖ്യാതിഥിയായി. ചടങ്ങിൽ ലൈഫ് 91 ഭാരവാഹികളായ നിശാ റാം , ബൈജു വേലായുധൻ, നിഷാദ് കെ. എച്ച്, ശിവലാൽ, സീന മുരളി, അനൂപ് അസീസ്, പ്രഭാത് വാലത് എന്നിവർ സംസാരിച്ചു. ജീവിതത്തിൽ വിവിധ നേട്ടങ്ങൾ കരസ്ഥമാക്കിയ അംഗങ്ങളെയും അവരുടെ മക്കളെയും യോഗത്തിൽ ആദരിച്ചു. അംഗങ്ങളുടെയും മക്കളുടെയും കലാപ്രകടനങ്ങളും തൃശൂർ ഡൈനാമിക് ക്രിയേറ്റഴ്സ്ന്റെ ഗാനമേളയും അരങ്ങേറി…കഴിഞ്ഞ പത്ത് വർഷക്കാലമായി ജീവകാരുണ്യ പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്ന സംഘടനയാണ് ലൈഫ് 91.



