ഗ്രാമ വാർത്ത.
എം.ഡി.എം.എ.യുമായി കൊടുങ്ങല്ലൂർ സ്വദേശിനിയായ യുവതിയും യുവാവും പിടിയിൽ.

മുത്തങ്ങ :
വയനാട് മുത്തങ്ങ പോലീസ് ചെക്പോസ്റ്റിൽ 41.56 ഗ്രാം എം.ഡി.എം.എ.യുമായി യുവാവും യുവതിയും പിടിയിൽ.
മലപ്പുറം തെരട്ടമ്മൽ സ്വദേശി പാറത്തൊടി വീട്ടിൽ മുഹമ്മദ് റസീൽ(31), കൊടുങ്ങല്ലൂർ എറിയാട് സ്വദേശിനി സെറ്റ്ലാന (21) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. ബെംഗളൂരുവിൽനിന്ന് കാറിൽ വരുകയായി രുന്നു ഇവർ.
ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ റസീലിന്റെ പാൻ്റിൻ്റെ പോക്കറ്റിൽനിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ലഹരി ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബും പോലീസ് കണ്ടെടുത്തു.



