ഗ്രാമ വാർത്ത.

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതി വിഹിതവും വിവിധ ധനവിഹിതങ്ങളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള എൽ ഡി എഫ് പ്രമേയം യുഡിഎഫ് ഭരണസമിതി തള്ളി.

തൃപ്രയാർ:തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതി വിഹിതവും വിവിധ ധനവിഹിതങ്ങളും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള എൽ ഡി എഫ് പ്രമേയം യുഡിഎഫ് ഭരണസമിതി തള്ളി- എൽ ഡി എഫ് അംഗങ്ങൾ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിച്ചു.റിവോഴ്സ് ബജറ്റിലൂടെ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ വിഹിതത്തിൽ 3006000 രൂപ കുറവ് വരുത്തിയതോടൊപ്പം പതിനാറാം ധനകാര്യ കമ്മീഷൻ വിഹിതത്തിലും 84,25000 രൂപ കുറവ് വന്നു.കൂടാതെ അവസാന ഗഡുവായി ലഭിക്കേണ്ട 1,09,38300, പട്ടികജാതി വികസന ഫണ്ടിൻ്റെ 50,60,700 ജനറൽ പർപ്പസ് ഫണ്ടിലെ 1478000 എന്നിവ അനുവദിച്ചില്ല.അതിനാൽ ക്ഷേമ,വികസന പ്രവർത്തനങ്ങളുടെ തുടർച്ച തടസ്സപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെ തുടർന്നാണ് എൽ ഡി എഫ് അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചത്.എന്നാൽ യു ഡി എഫ് ഭരണസമിതി ഇത് തള്ളുകയാണ് ചെയ്തത്.വോട്ടിംഗ് ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാതായതോടെ എൽ ഡി എഫ് അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങി പോവുകയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. അംഗം രാജിഷ ശിവജിയാണ് പ്രമേയം അവതരിപ്പിച്ചത്.അംഗങ്ങളായ കെ ബി സുധ, സന്തോഷ് കേരാച്ചൻ, ഷൈന മുഹമ്മദ്, ടി പി സോമൻ,താരബാബു എന്നിവരോടൊപ്പം പഞ്ചായത്ത് പ്രസിഡൻ്റ് മാരായ പി കെ മോഹനൻ, ഐ എൻ സുധീഷ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.പ്രമേയത്തിൻ്റെ പകർപ്പ് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും അയച്ചു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close