വാട്ടർ കിയോസ്ക്ക് നാടിനു സമർപ്പിച്ചു.

തൃപ്രയാർ – നാട്ടിക ഗ്രാമ പഞ്ചായത്ത് 2026-27 വർഷത്തെ ജനകീയസൂത്രണ പദ്ധതി പ്രകാരം നാട്ടിക അഞ്ചാം വാർഡിൽ രാമൻ കുളത്തിനു സമീപത്തായി പ്രദേശ നിവാസികൾക്കായി കുടിവെള്ളത്തിനായി നിർമിച്ച വാട്ടർ കിയോസ്ക്ക് നാടിനു സമർപ്പിച്ചു.വാട്ടർ കിയോസ്ക്കിന്റെ ഉദ്ഘാടനം നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു നിർവഹിച്ചു,അഞ്ചാം വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ സുബില പ്രസാദ് അധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ്,മെമ്പർമാരായ സനി രാജു ,സജിനി ഉണ്ണിയാരം പുരക്കൽ, പി സി മണികണ്ഠൻ ,നിഷ ഉണ്ണികൃഷ്ണൻ ,അംബിക ടീച്ചർ ,അഞ്ചാം
വാർഡ് മുൻ മെമ്പർ എം.വി വിമൽ കുമാർ ,ജയ സത്യൻ ,മറ്റു പ്രദേശ വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നാട്ടിക ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി പ്രകാരം 305000രൂപ വകയിരുത്തിയാണ് വാട്ടർ കിയോക്സ് ജനനങ്ങൾക്കായി നിർമിച്ചു നൽകിയത്.

