ഉത്സവംഗ്രാമ വാർത്ത.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഇല്ലംനിറ നാളെ.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ.ഓഗസ്റ്റ് 14ന് (1201 കർക്കിടകം 29, വെള്ളി ) രാവിലെ 6:40 നും 7:40 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തൃക്കോൽ ശാന്തി രതീഷ് സ്വാമിയും ഉപദേവ ശാന്തിക്കാരും ചേർന്ന് അത്തി, ഇത്തി, പേരാൽ തുടങ്ങിയ വൃക്ഷ ലതാതികൾ കൊണ്ട് അലങ്കരിച്ച മണ്ഡപത്തിൽ ധാന്യ കതിർ വക്കുന്നു. നെൽകതിരിൽ ആദ്യം ലക്ഷ്മി ദേവിയെ ആണ് ആവാഹിച്ച് പൂജിക്കുന്നത്, ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും ഭാഗമായാണ് ഇല്ലംനിറ നടത്തുന്നത്. ആദ്യം ലക്ഷ്മി ദേവിയെ പൂജിച്ച് ആവാഹിക്കുന്നു ശേഷം അതേ കതിരിൽ മഹാ വിഷ്ണുവിനെ പൂജിച്ച് ആവാഹിക്കുന്നു, ലക്ഷ്മി സമേദനായ മഹാവിഷ്ണുവിന് വെള്ളി ഉരുളിയിൽ അട നേദിക്കുന്നു. മേൽശാന്തി പ്രത്യേക പൂജ നടത്തി നെൽകതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close