ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം: വലപ്പാട് മർച്ചന്റ്സ് അസോസിയേഷൻ ലഹരിക്കെതിരെ ‘ ഓപ്പറേഷൻ തൂഫാൻ’ ഐക്യദാർഢ്യം തീർത്തു.

വലപ്പാട്: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മർച്ചന്റ്സ് അസോസിയേഷൻ വലപ്പാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രചാരണമായ ‘തൂഫാന്’ ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരികൾ കൈകോർത്തു നിന്നു.
വ്യാപാര ഭവന് മുന്നിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് താജുദ്ദീൻ കാവുങ്ങൽ ദേശീയപതാക ഉയർത്തി. തുടർന്ന് വ്യാപാരികൾ ഒന്നടങ്കം വ്യാപാര ഭവന് മുന്നിൽ അണിനിരന്ന് മാരക ലഹരിവസ്തുക്കൾക്കെതിരെയും ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് പ്രതിജ്ഞയെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ‘ഭദ്രം ഭദ്രം പ്ലസ്’ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന *അന്തരിച്ച പുതുവീട്ടിൽ ശിവരാമന്റെ കുടുംബത്തിനുള്ള 15 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. ഭാഗ്യനാഥൻ കൈമാറി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
താജുദ്ദീൻ കാവുങ്ങൽ (യൂണിറ്റ് പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
ആർ.എ. മുഹമ്മദ് (സെക്രട്ടറി) സ്വാഗതം പറഞ്ഞു.
ശ്രീരാജ് കെ.ജെ. നന്ദി പറഞ്ഞു.
പരിപാടിക്ക് സംഘടനയുടെ പ്രധാന ഭാരവാഹികളായ ബഷീറുദ്ദീൻ, സതീഷ് ബാബു, പ്രേംലാൽ, റിഹാസ് എം.എ., സുനിൽ കുമാർ കെ.എസ്, പോൾസൻ കെ.സി., മനോജ് കരിപ്പാടത്ത്, മനോജ് ട്രയാങ്കിൾ, ജിജോ ജോർജ്ജ്, സുനിൽ തായീസ്, മുഹമ്മദ് നജീബ് എന്നിവരും വനിതാ വിംഗ് ഭാരവാഹികളായ സീനത്ത് വി.എം. (പ്രസിഡന്റ്), മെഹറുന്നീസ ഷെബീർ (സെക്രട്ടറി), ലിൻസ ഹുസൈൻ (ട്രഷറർ) എന്നിവരും നേതൃത്വം നൽകി.



