ഗ്രാമ വാർത്ത.
NES കോളേജിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം.

നാട്ടിക എജ്യുക്കേഷണൽ സൊസൈറ്റി ആർട്സ് ആൻഡ് സയൻസ് കോളേജിൽ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
കോളേജ് ചെയർമാൻ ശ്രീ ശിവൻ കണ്ണോളി ദേശീയപതാക ഉയർത്തി.രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരാനും വിദ്യാർത്ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങളും വന്ദേ മാതരവും അവതരിപ്പിച്ചു.
ചടങ്ങിൽ പ്രിൻസിപ്പൽ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ലഹരിവിരുദ്ധ പ്രതിജ്ഞയും ചടങ്ങിന്റെ ഭാഗമായി നടന്നു. അധ്യാപകരായ ശശിധരൻ വി,lathimol M V,സ്മിത N R.ലിജിന jain,സജിത N V,രൂപ എം ബി, അപർണ്ണ V ,ശ്രീജിത T M,ശില്പ T S,ഹന്ന Amal,ദീപ M B, Saranya K V എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


