ഗ്രാമ വാർത്ത.

തളിക്കുളം എസ് എൻ വി യു പി സ്കൂളിൽ 80 ആം സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു.

തളിക്കുളം എസ് എൻ വി യു പി സ്കൂളിൽ 80 ആം സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപിക ശ്രീമതി പി ബി സജിത ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. സ്കൂൾ മാനേജർ ശ്രീ ഇ എ സുഗതകുമാർ, പി ടി എ പ്രസിഡണ്ട് ശ്രീമതി ഷാനിബ നൗഷീൽ, മാതൃ സംഗമം പ്രസിഡന്റ് ശ്രീമതി ശ്രീജ കണ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ നൽകി. സമ്മാനാർഹമായ പരിപാടികൾ അവതരിപ്പിച്ചു. പി ടി എ, എം പി ടി എ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം ചടങ്ങിന് മോടികൂട്ടി. വിദ്യാലയത്തിലെ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പതാക ഉയർത്തി ഇത് ചടങ്ങിനെ കൂടുതൽ വർണ്ണാഭമാക്കി വർണ്ണാഭമാക്കി.
സന്നിഹിതരായവർക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close