ചിങ്ങം 1 കർഷക ദിനം ആഘോഷിക്കുകയും മികച്ച കർഷകരെ ആദരിക്കുകയും ചെയ്ത് നാട്ടിക പഞ്ചായത്ത്.

തൃപ്രയാർ – നാട്ടിക ഗ്രാമ പഞ്ചായത്തിന്റെയും നാട്ടിക കൃഷി ഭവന്റെയും നേതൃത്വത്തിൽ ചിങ്ങം 1 മലയാള വർഷം പുതുവത്സര ദിനത്തിൽ കർഷക ദിനമായി ആഘോഷിക്കുകയും പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുകയും ചെയ്തു. കർഷക ദിന ആഘോഷവും കർഷകർക്കുള്ള ആദരവും നാട്ടിക എംഎൽഎ ഗീത ഗോപി നിർവഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ എ ഷൗക്കത്തലി സ്വാഗതം പറഞ്ഞു.നാട്ടിക കൃഷി ഓഫീസർ എൻ വി ശുഭ പദ്ധതി വിശദീകരിച്ചു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഐ സജിത ,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ ആയ ഷാമില സലീം ,ഷോല മഹേഷ് ,നാട്ടിക ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ ആയ സീന ഉണ്ണികൃഷ്ണൻ ,പി എം സിദ്ദിഖ് ,സുബില പ്രസാദ് ,തളിക്കുളം അസിസ്റ്റന്റ് കൃഷി ഡയറക്ടർ റൈഹാന കെ സി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി കെ സോമൻ ,എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,പഞ്ചായത്ത് മെമ്പർമാരായ സനി രാജു ,സജിനി ഉണ്ണിയാരം പുരക്കൽ ,പി സി മണികണ്ഠൻ ,രജനി ബാബു ,നിഷ ഉണ്ണികൃഷ്ണൻ ,അംബിക ടീച്ചർ ,കെ വി പവിത്രൻ ,ടി സി ഉണ്ണികൃഷ്ണൻ ,സിഡിഎസ് ചെയർപേഴ്സൺ രാജി രഞ്ജൻ ,വി ആർ വിജയൻ ,സി എസ് മണി എന്നിവർ സന്നിഹിതരായിരുന്നു. അസിസ്റ്റന്റ് കൃഷി ഓഫീസർ പി സി ബാബു നന്ദിയും പറഞ്ഞു.വീട്ടുവളപ്പിൽ കുറെയേറെ വിവിധ ഇനം ജൈവ പച്ചക്കറി കൃഷി നടത്തുന്ന MLA ഗീത ഗോപിയെ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി വിനു ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരവ് നൽകി.
പഞ്ചായത്തിലെ മികച്ച കർഷകരായി തെരെഞ്ഞെടുത്ത മുതിർന്ന കർഷകനായി പ്രേംചന്ദ് എരണഴാത്ത് വെങ്ങാലി, മികച്ച ജൈവ കർഷകനായ ശ്രീനിവാസൻ മഞ്ചറമ്പത്ത്, മികച്ച സമ്മിശശ്ര കർഷകനായ ടി ആർ യതീന്ത്രനാഥൻ തൊട്ടുപ്പുര, മികച്ച വനിത കർഷകയായ തുളസി കാരേപറമ്പിൽ, മികച്ച മത്സ്യ കർഷകയായ നളിനി ഗോപിനാഥൻ പണിക്കാശേരി, മികച്ച വിദ്യാർത്ഥി കർഷകനായ മാസ്റ്റർ പ്രണവ് രാജ് കരേപറമ്പിൽ, മികച്ച മട്ടുപാവ് കൃഷി കർഷകയായ സുമ പ്രശാന്ത് ചെമ്പിപറമ്പിൽ ,മികച്ച കർഷക തൊഴിലാളിയായ കെ ബി ചന്ദ്രൻ കിഴക്കൻ ,മികച്ച ക്ഷീര കർഷകയായ ആശാ രാജു പള്ളത്ത് ,മികച്ച പട്ടികജാതി കർഷകനായ പി ആർ മദ്ദനൻ പട്ടാട്ട്, മികച്ച ഭിന്ന ശേഷി കർഷകയായ കുമാരി അപർണ്ണ അജയൻ ചെമ്പിപറമ്പിൽ, മികച്ച കുരുമുളക് കർഷകനായ സുഗതൻ തൊട്ടുപ്പുര ,മികച്ച പുഷ്പ്പകൃഷി കർഷകയായ ബിതു പ്രകാശൻ പി മാനങ്ങത്ത് എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ചും മൊമെന്റോയും ക്യാഷ് പ്രൈസും നൽകി എംഎൽഎ ഗീത ഗോപി ആദരിച്ചു. തുടർന്ന് തൃപ്രയാർ ശ്രീവിലാസ് യു പി. സെൻട്രൽ up .സ്കൂളിലെ വിദ്യാർത്ഥികളുടെയും കർഷകരുടെയും കലാ പരിപാടികൾ നടന്നു.



