ഗ്രാമ വാർത്ത.
MAD LAND Arts & Sports Club-ന്റെയും ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ. സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

നാട്ടിക: “കാഴ്ച തെളിയുമ്പോൾ ജീവിതവും തെളിയും” എന്ന സന്ദേശവുമായി MAD LAND Arts & Sports Club-ന്റെയും ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും സംഘടിപ്പിച്ചു.
നാട്ടിക ഈസ്റ്റ് യു.പി. സ്കൂൾ, ചേർക്കരയിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. നേത്രപരിശോധനയും തിമിര പരിശോധനയും ഉൾപ്പെടെയുള്ള സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാക്കി.
വി. എസ്. പ്രണവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. പി. സോമൻ, ഏഴാം വാർഡ് മെമ്പർ രജനി ബാബു, ആറാം വാർഡ് മെമ്പർ പി. സി. മണികണ്ഠൻ, ഡോ. നന്ദിനിക്കുട്ടി പി. എസ്., അജയ് ഘോഷ് എ. ആർ. എന്നിവർ ചേർന്ന് ദീപം തെളിയിക്കുകയും സംസാരിക്കുകയും ചെയ്തു.
അമൽ ധർമ്മരത്നം നന്ദി രേഖപ്പെടുത്തി.



