ഗ്രാമ വാർത്ത.

എസ്. എൻ. എസ്. സമാജം എടമുട്ടം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂമൂടൽ 2026 ആഗസ്റ്റ്‌ 16 ഞായറാഴ്ച്ച ഭക്തി നിർഭരമായി നടന്നു.

എസ്. എൻ. എസ്. സമാജം എടമുട്ടം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂമൂടൽ 2026 ആഗസ്റ്റ്‌ 16 ഞായറാഴ്ച്ച ഭക്തി നിർഭരമായി നടന്നു.വൈകീട്ട് 5.00 മണിക്ക് എടമുട്ടം സെന്ററിൽ നിന്ന് വാദ്യ മേളത്തോടെ വിശിഷ്ട അതിഥികൾ, സമാജം ഭാരവാഹികൾ, ഭരണ സമിതി അംഗങ്ങൾ, താലവുമായുള്ള ഭക്ത ജനങ്ങളും ഘോഷയാത്രയിൽ പങ്കെടുത്തു. ക്ഷേത്ര പ്രദക്ഷിണത്തിനു ശേഷം ഗുരുദേവനും ഉപദേവന്മാർക്കും പൂക്കുട്ടകൾ സമർപ്പിച്ചു.തുടർന്ന് ശ്രീമദ് ബ്രഹ്മ സ്വരൂപാനന്ദ സ്വാമി (മഠാധിപതി ശ്രീ നാരായണാശ്രമം അമരിപ്പാടം )യുടെ സാന്നിധ്യത്തിൽ അഡ്വ. A. U. രഘുരാമ പണിക്കർ സ്വാമിക്ക് ആദ്യ പുഷ്പവട്ടി സമർപ്പിച്ചു. ചടങ്ങിന് ക്ഷേത്രം തന്ത്രികൾ ബ്രഹ്മ ശ്രീ നാരായണൻ കുട്ടി ശാന്തി, ബിജു നാരായണൻകുട്ടി ശാന്തി, ക്ഷേത്രം മേൽശാന്തി പ്രജീഷ്, മറ്റു ശാന്തിമാർ, പൂമൂടൽ ചെയർമാൻ സുനിൽകുമാർ അരയം പറമ്പിൽ, കൺവീനർ ശ്രേയസ്സ് രാമചന്ദ്രൻ ഏറാട്ട്,സമാജം പ്രസിഡണ്ട്‌ അതുല്യ ഘോഷ് വെട്ടിയാട്ടിൽ, സമാജം സെക്രട്ടറി രാജേഷ് വേളേക്കാട്ട്, സമാജം ഖജാൻജി സുമോദ് എരണേഴത്ത്, സമാജം വൈസ് പ്രസിഡണ്ട്‌ ജിതൻ ചോലയിൽ, സമാജം ജോയിന്റ് സെക്രട്ടറിമാരായ രഞ്ചൻ എരുമതു രുത്തി, ജിതേഷ് കാരയിൽ, ബാബുരാജ് വാലിപ്പറമ്പിൽ, ജിജിൻ മച്ചിങ്ങൽ, മറ്റു ഭരണ സമിതി അംഗങ്ങൾ നേതൃത്വം നൽകി.ക്ഷേത്രത്തിൽ കർക്കിടക മാസ രാമായണപാരായണം ചെയ്ത സുലോചന ശക്തിധരൻ തെക്കേടത്ത് കളരി, രവി കാരയിൽ എന്നിവരെ ബ്രഹ്മ സ്വരൂപാനന്ദ സ്വാമികൾമൊമെന്റോ നൽകി ആദരിച്ചു. പൂമൂടലിനു ശേഷം ഭക്തർക്ക് പ്രസാദകഞ്ഞി വിതരണവും ഉണ്ടായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close