ഗ്രാമ വാർത്ത.

ആംബുലൻസ് ഡ്രൈവർക്ക് ക്രൂരമർദ്ദനം.

തളിക്കുളം : ഇന്നലെ രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിക്കുളം ഇടശ്ശേരിയിലുള്ള ഹോട്ടലിൽ ആംബുലൻസുമായി ഭക്ഷണം കഴിക്കാനെത്തിയ തളിക്കുളം മെക്സിക്കൻ ആംബുലൻസ് ഡ്രൈവർ ഫാരിസിനാണ് ക്രൂരമർദനമേൽക്കേണ്ടി വന്നത്.

കത്തി കൊണ്ടുള്ള ആക്രമണത്തിൽ തലക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റ ഫാരിസ് ഇപ്പോൾ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ക്രിമിനൽ കേസുകളിലെ പ്രതി ഉൾപ്പെടെ രണ്ട് പേർ ചേർന്നാണ് ഫാരിസിനെ ആക്രമിച്ചത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയന്നു.

ഇതിന് മുൻപും ഈ പ്രതികൾ ഫാരിസിൻ്റെ വീട് കയറി ഭീഷണിപ്പെടുത്തുകയും പിന്നീട് സമാനമായ രീതിയിൽ ഫാരിസിനെ ആക്രമിച്ചതിന് കോടതിയിൽ കേസും നിലനില്ക്കുന്നുണ്ട്. വാടാനപ്പിള്ളി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close