ഗ്രാമ വാർത്ത.

സ്വന്തമായൊരു സുരക്ഷിത ഭവനം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ മൂന്ന് കുടുംബങ്ങൾക്ക് കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷൻ.

എടവിലങ്ങ്: സ്വന്തമായൊരു സുരക്ഷിത ഭവനം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ മൂന്ന് കുടുംബങ്ങൾക്ക് കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷൻ.
നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റം കൈപ്പമംഗലം മുൻ എം.എൽ.എ. ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ നിർവഹിച്ചു. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കൈലാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മൈബ്രോ സി ഇ ഓ ജയപ്രസാദ് കെ ജെ,മണപ്പുറം ഫൗണ്ടേഷൻ മാർക്കറ്റിങ്ങ് ഹെഡ് ഹരീഷ് കുമാർ, മൈബ്രോ സെയിൽസ് ഹെഡ് ചന്ദ്രൻ ഇ പി,സി എസ് ആർ ഹെഡ് ഷിനിത ആഷിക്ക്,മാർക്കറ്റിംഗ് ഹെഡ് റിജു,സോഷ്യൽ വർക്കർ അഖില പി എൽ,സാമൂഹിക പ്രവർത്തകരും ഗുണഭോക്താക്കളും പങ്കെടുത്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതവും മാന്യവുമായ ജീവിതസാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ മണപ്പുറം ഫൗണ്ടേഷൻ നടപ്പാക്കിവരുന്ന വിവിധ സാമൂഹിക ഇടപെടലുകളുടെ ഭാഗമായാണ് മണപ്പുറം ഇൻഷുറൻസ് ആൻഡ് ബ്രോക്കഴ്സിന്റെ സഹായത്തോടെ മൂന്ന് വീടുകളുടെ പൂർത്തീകരണത്തിനുള്ള ധനസഹായം നൽകിയത്. പുതിയ വീടുകൾ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾക്ക് തുടക്കമാകുന്നതായി ചടങ്ങിൽ അഭിപ്രായപ്പെട്ടു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close