ഗ്രാമ വാർത്ത.

തളിക്കുളം.എസ്. എൻ.വി.യു.പി. സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഗമവും നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട ആലോചനായോഗവും സ്കൂളിൽ സംഘടിപ്പിച്ചു.

തളിക്കുളം:എസ്. എൻ.വി.യു.പി. സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി സംഗമവും നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട ആലോചനായോഗവും സ്കൂളിൽ സംഘടിപ്പിച്ചു. യോഗത്തിന് ശ്രീ. കെ.ജി. മനോജ് സ്വാഗതം ആശംസിച്ചു. പ്രൊഫസർ ടി.ആർ. ഹരി അധ്യക്ഷനായി.
സ്കൂൾ മാനേജർ ശ്രീ. ഇ.എ. സുഗതകുമാർ, പ്രധാനാധ്യാപിക ശ്രീമതി പി.ബി. സജീത, തളിക്കുളം പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. സ്മിത്ത് ഇ.വി.എസ്., ശ്രീമതി വി.എ. രജിത എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സ്കൂളിന്റെ നൂറാം വാർഷികാഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിനും പൂർവ്വവിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ നടത്തുന്നതിനുമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ആഘോഷ പരിപാടികളുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം ഉറപ്പാക്കാനും തീരുമാനിച്ചു.
പരിപാടിയുടെ ഭാഗമായി പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close