ഗ്രാമ വാർത്ത.വിദ്യാഭ്യാസം

NES കോളേജിൽ പുതിയ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം

നാട്ടിക എജ്യുക്കേഷണൽ സൊസൈറ്റി ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നടന്നു. അഡ്വ. എ. യു. രഘുരാമൻ പണിക്കർ, അവണങ്ങാട്ടിൽകളരി വിഷ്ണുമായ ക്ഷേത്രം മേധാവി, ഉദ്ഘാടനം നിർവഹിച്ചു. NES കോളേജ് ചെയർമാൻ ശ്രീ. ശിവൻ കണ്ണോളി അധ്യക്ഷത വഹിച്ചു.

സാങ്കേതികവിദ്യാധിഷ്ഠിത പഠനത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങളോടെയാണ് പുതിയ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ പ്രായോഗിക പരിശീലനവും സാങ്കേതിക നൈപുണ്യ വികസനവും കൂടുതൽ ഫലപ്രദമാക്കാൻ ലാബ് സഹായകമാകും.

Nes കോളേജ് പ്രിൻസിപ്പാൾ N C Aneeja സ്വാഗതം പറഞ്ഞ ചടങ്ങിൽ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനുവും ചടങ്ങിൽ ആശംസകൾ നേർന്നു. NES സെക്രട്ടറി ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, ട്രഷറർ ടി.യു. സുഭാഷ്ചന്ദ്രൻ, വൈസ് പ്രസിഡന്റ് എ.എം. സിദ്ധപ്രസാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായ സി.എസ്. ഗണേശൻ, പി.എച്ച്. സൈനുദ്ദീൻ, സി.ജി. അജിത്കുമാർ, ഇ.എൻ.ആർ. കൃഷ്ണൻ, ശശിധരന്മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകരായ ലതിമോൾ എം വി, ശശിധരൻ വി, അങ്കിത, രൂപ, ലിജിന, ദീപ, ശില്പ, ശ്രീജിത്തേ, ശരണ്യ എന്നിവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close