അറിവിന്റെ കേദാര ഭൂവിൽ വിളയുന്ന കനിയായാണ് ജീവിതം -സി ആർ ദാസ്.

ഇടശ്ശേരി: സി എസ് എം സെൻട്രൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു കൊണ്ട് നാളെയുടെ പൂക്കളായ കുട്ടികൾ മറ്റുള്ളവരുടെ ഗുണം തിരിച്ചറിയണമെന്ന് സാഹിത്യകാരനും, പുരോഗമന കലാ സാഹിത്യ വേദി സംസ്ഥാന അംഗവുമായ ശ്രീ.സി ആർ ദാസ് അഭിപ്രായപ്പെട്ടു. നമ്മളൊന്നാണ് എന്ന ഗാനം സദസ്സിനൊപ്പം ഏറ്റുപാടി കൊണ്ട് ആട്ടവും, പാട്ടും കൊട്ടും കുഴലുമായി നൂറുനൂറു കുട്ടികൾ കലോത്സവ വേദിയിൽ നിറയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ശ്രീ. സി ആർ ദാസ് സ്നേഹോപഹാരമായി സി എസ് എം ന് സമ്മാനിച്ച അദ്ദേഹം രചിച്ച പുസ്തകങ്ങൾ സ്കൂൾ ഹെഡ് ബോയും, ഹെഡ് ഗേളും ചേർന്ന് ഏറ്റുവാങ്ങി. ആഗസ്റ്റ് 18, 19 തിയ്യതികളിലായി നടക്കുന്ന യൂത്ത് ഫെസ്റ്റിവലിൽ 5 കാറ്റഗറികളിലായി 138 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ചെയർ പേഴ്സൺ ശ്രീമതി. സഫിയ റഹ്മാൻ, പി ടി എ പ്രസിഡണ്ട് ശ്രീ. ഇർഷാദ് ചേറ്റുവ, സെക്രട്ടറി ശ്രീ.സി എം നൗഷാദ്, മാനേജർ ശ്രീ.പി കെ ഹൈദരാലി, വൈസ് പ്രിൻസിപ്പൾ ശ്രീമതി. നദീറ ജാബിർ, കെ ജി കോ ഓർഡിനേറ്റർ ശ്രീമതി.കെ ടി രമ, ഹയർ സെക്കണ്ടറി കോ ഓർഡിനേറ്റർ ശ്രീ.ടി കെ ഷാജു, എച്ച് എം ശ്രീമതി. ജിഷ ഭരതൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൾ ഡോ. ദിനേഷ് ബാബു എം സ്വാഗതവും, ഹെഡ് ഗേൾ കുമാരി ഇഷൽ ഇ ഡി നന്ദിയും പറഞ്ഞു.



