ഗ്രാമ വാർത്ത.
കവി ശ്രീനിലയം സുകുമാര രാജാ സ്‌മൃതി കാവ്യരചനാ പുരസ്ക്കാരം, കവിതകൾ ക്ഷണിച്ചു.

തൃപ്രയാർ : “ഫ്രൻസ് ക്രിയേറ്റീവ് ഫോറ”ത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന 14 -ാമത് കവി “ശ്രീനിലയം സുകുമാരരാജാസ്മൃതി കാവ്യരചനാപുരസ്ക്കാര”ത്തിനായുള്ള കവിതകൾ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന കവിതയ്ക്ക് സെപ്തംബർ 18 ന് തൃപ്രയാറിൽ നടക്കുന്ന ചടങ്ങിൽ ഉപഹാരവും മെമൻ്റോയും സമ്മാനിക്കും. നിബന്ധനകൾ ഇല്ല. രചനകൾ സെപ്തംബർ 10 ന് മുൻപായി കവി കെ ദിനേശ് രാജാ,
സെക്രട്ടറി,”ഫ്രൻസ് ക്രിയേറ്റീവ് ഫോറം”, തൃപ്രയാർ , വലപ്പാട് പി.ഒ . തൃശൂർ എന്ന എന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9349028980 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ചെയർമാൻ ഫ്രാൻസിസ് വടക്കൻ, കോ – ഓഡിനേറ്റർ നോമികൃഷ്ണ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.



