ഗ്രാമ വാർത്ത.

നാട്ടിക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേളക്ക് തുടക്കമായി.

തൃപ്രയാർ -നാട്ടിക ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ CDS ൻ്റെ ഓണം വിപണനമേളക്ക് തുടക്കമായി.,തൃപ്രയാർ ബസ് സ്റ്റാൻ്റിനു സമീപം അർച്ചന സിൽക്ക് സിന് എതിർവശത്താണ് വിപണന മേള തുടങ്ങിയിട്ടുള്ളത്,ആഗസ്റ്റ് 20മുതൽ 25ആം തിയതി വരെ ആറു ദിവസമാണ് വിപണന മേള ഉള്ളത്, വിപണന മേളയുടെ ഉദ്ഘാടനം നാട്ടിക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനു നിർവഹിച്ചു ,കുടുംബശ്രീ ചെയർപേഴ്‌സൺ രാജി രഞ്ചൻ അദ്ധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ എ ഷൗക്കത്തലി മുഖ്യ അഥിതി ആയിരിന്നു. കുടുംബശ്രീ സംരംഭകരുടെ ഉലപ്പന്നങ്ങൾ മാത്രമുള്ള കിറ്റുകളുടെ വിതരണ ഉദ്ഘാടനം നാട്ടിക ഗ്രാമ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ് നിർവഹിച്ചു. CDS വൈസ് ചെയർപേഴ്സൺ അമ്പിളി മോഹൻ സ്വാഗതവും നാട്ടിക പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി കെ എം രേണുക നന്ദിയും പറഞ്ഞു.മെമ്പർമാരായ ടി സി ഉണ്ണികൃഷ്ണൻ ,സനി രാജു ,സജിനി ഉണ്ണിയാരം പുരക്കൽ ,നിഷ ഉണ്ണികൃഷ്ണൻ ,രജനി ബാബു ,പവിത്രൻ കെ വി ,CDS മെമ്പർമാരായ പ്രിയദാസ്, പ്രിയ മണി, ജീജ ശിവൻ, ഗീതാഞ്ജലി തിലകൻ ,നീതു, പൗർണമി,സന്ധ്യ, രമ്യ, ശ്രീജ, സംഗീത, ഷൈലജ ,രമ്യ അനിൽകുമാർ , Accountant ലിജിത,RP മാരായ സിമി മോൾ ,സിമി, സുരേഖ, സൗമ്യ,കവിത, ജിത, എന്നിവരും സംരംഭകരും പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close