നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷത്തിനോടനുബന്ധിച്ച് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്കും പഞ്ചായത്തിലെ മറ്റു കുടുംബാംഗങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു.

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷത്തിനോടനുബന്ധിച്ച് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്കും പഞ്ചായത്തിലെ മറ്റു കുടുംബാംഗങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ പി എസ് പി നസീർ അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ജയ ബിനി ജി എസ് ബി സ്വാഗതം ആശംസിച്ചു
സ്വാഗതം ആശംസിച്ചു ഓണാഘോഷത്തിന്റെ ഉദ്ഘാടനകർമ്മം ബ്ലോക്ക് വൈസ് പഞ്ചായത്ത് പ്രസിഡന്റ് സി എം നൗഷാദ് നിർവഹിച്ചു. എൻഎസ്എസ് യൂണിറ്റ് നൽകിയ ഓണക്കിറ്റ് വിതരണ ഉദ്ഘാടനം വലപ്പാട് എസ് ഐ മൗഷമി സി ആർ നിർവഹിച്ചു വാർഡ് മെമ്പർ അംബിക ടീച്ചർ വികസന കമ്മിറ്റി ചെയർമാൻ സി എസ് മണികണ്ഠൻ പിടിഎ വൈസ് പ്രസിഡന്റ് ഷിനോജ് സ്റ്റാഫ് സെക്രട്ടറി രഘുരാമൻ കെ ആർ.ഷൈജ ഇ ബി ഹെഡ്മിസ്ട്രസ് സുനിത വി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രസ്തുത പരിപാടിയിൽ പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ് നന്ദി രേഖപ്പെടുത്തി



