ഗ്രാമ വാർത്ത.

ഷൂസുമില്ല ട്രാക്ക് സ്യൂട്ടുമില്ല; മകളുടെ ഫീസടക്കാന്‍ സാരിയുടുത്ത് നഗ്‌നപാദയായി ഓടി ജയിച്ച് ഒരമ്മ.

SEPTEMBER 03, 2026മഹാരാഷ്ട്ര ബീഡ് ജില്ലയിലെ അംബാജോഗൈയില്‍ നിന്നുള്ള 47 കാരിയായ അമ്മ സ്വന്തം മകള്‍ക്കു വേണ്ടി ഒരു മാരത്തണ്‍ തന്നെ ജയിച്ചിരിക്കുകയാണ്. അതും സാരി ധരിച്ച് നഗ്‌നപാദയായിട്ടാണ് രമാബായ് രണ്‍വീര്‍ മാരത്തണ്‍ ഓടിത്തീര്‍ത്തത്. സ്പോര്‍ട്സ് ഷൂസിലും ട്രാക്ക് സ്യൂട്ടുകളിലും മത്സരിച്ച നിരവധി യുവാക്കളെ പിന്നിലാക്കിക്കൊണ്ടായിരുന്നു രമാ ബായിയുടെ വിജയം. ഭാരതീയ ശിക്ഷണ്‍ പ്രസാരക് സംസ്ഥയുടെ ഖോലേശ്വര്‍ എഡ്യൂക്കേഷണല്‍ കോംപ്ലക്സ്, അമൃത മഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അമൃത് ദൗഡ്’ എന്ന മാരത്തണിലാണ് ഈ അമ്മ പങ്കെടുത്തത്. മത്സരത്തില്‍ ഒന്നാമതായി ഫിനിഷ് ചെയ്ത ഇവര്‍ക്ക് 3,000 രൂപ സമ്മാനമായി ലഭിച്ചു. ഈ തുക മുഴുവന്‍ മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് രമാബായിയുടെ തീരുമാനം.അംബാജോഗൈയില്‍ സംഘടിപ്പിച്ച മാരത്തണ്‍ ഛത്രപതി ശിവാജി മഹാരാജ് ചൗക്കില്‍ നിന്ന് ആരംഭിച്ച മാരത്തണ്‍ ഭാഗ്യനഗര്‍ ചൗക്കിലാണ് അവസാനിച്ചത്. സാധാരണ സാരിയും ചെരിപ്പും ധരിച്ചാണ് രമ മാരത്തണില്‍ പങ്കെടുക്കാനെത്തിയത്. മത്സരം തുടങ്ങുമ്പോഴും വിജയി ആകുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ തുടങ്ങിയപ്പോള്‍ നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ പായുകയായിരുന്നു. ഓട്ടത്തിനിടയില്‍ ചെരിപ്പുകള്‍ വഴുതാന്‍ തുടങ്ങി, ഇത് വേഗതയെ ബാധിച്ചെന്ന് മനസിലായ രമാ ബായ് അവ ഊരി മാറ്റി കൈയില്‍ പിടിച്ച് നഗ്‌നപാദയായി ഓടി. ചെരിപ്പ് ധരിക്കാതെ ഓടുന്നതിന്റെ എല്ലാ വെല്ലുവിളികളെയും അവര്‍ സധൈര്യം നേരിട്ടു. ഫിനിഷിംഗ് ലൈന്‍ മാത്രമായിരുന്നു രമാബായിയുടെ ലക്ഷ്യം. രമാ ബായിയുടെ വിജയം കണ്ട് കാണികളും സഹ മത്സാര്‍ഥികളും സംഘാടകരും കൈയടിച്ചു. പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായുള്ള അവരുടെ ദൃഢനിശ്ചയത്തെയും സമര്‍പ്പണത്തെയും അഭിനന്ദിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close