ഗ്രാമ വാർത്ത.
വാടാനപ്പള്ളിയിൽ വൻ തീപ്പിടിത്തം,അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം, ആളപായമില്ല- വാടാനപ്പള്ളി.

വാടാനപ്പള്ളി ശാന്തി റോഡിൽ കൊപ്ര ഷെഡിൽ വൻ തീപ്പിടിത്തം. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന കൊപ്രയും, അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. കൊപ്ര ഷെഡിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന ബുള്ളറ്റിനും ഭാഗികമായി തീ പിടിച്ചിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ഷെഡിൽ നിന്നും കനത്ത പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം ഉടമസ്ഥരെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചത്.* വിവരമറിഞ്ഞ് നാട്ടികയിൽ നിന്നും ഗുരുവായൂരിൽ നിന്നുമുള്ള ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇന്ന് പുലർച്ചെ 2.30 ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.ലങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് വിവരം.”

