ഗ്രാമ വാർത്ത.ചരമം
സംവിധായകൻ ആർ ശരത് അന്തരിച്ചു.

പ്രശസ്ത സംവിധായകൻ ആർ.ശരത് (63) അന്തരിച്ചു. കരൾ രോഗബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി സംസ്ഥാന ദേശീയ അവാർഡുകൾ നേടി. സായാഹ്നം, സ്ഥിതി, ശീലാബതി, ഡിസൈർ,ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം, പറുദീസ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഷാജി. എൻ കരുണിന്റെ അസിസ്റ്റന്റ് ആയി തുടക്കം. രണ്ട് സിനിമകൾക്ക് ദേശീയ അവാർഡ് ലഭിച്ചു സായാഹ്നം നേടിയത് 7 സംസ്ഥാന പുരസ്കാരങ്ങൾ._



