കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി ജാഗ്രത സമിതി പ്രവർത്തനങ്ങളുടെ ഭാഗമായി ലോക ആത്മഹത്യാ പ്രതിരോധ ദിനചാരണം നടത്തി.

കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി ജാഗ്രത സമിതി പ്രവർത്തനങ്ങളുടെ ഭാഗമായി ലോക ആത്മഹത്യാ പ്രതിരോധ ദിനചാരണം നടത്തി.കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സക്കറിയ യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ദിനചാരത്തിന്റെ ഭാഗമായി അങ്കണവാടി പ്രവർത്തകർ,ആശ വർക്കർമാർ,സി ഡി എസ് അംഗങ്ങൾ എന്നിവർക്കായി മലപ്പുറം SAFI കോളേജ് പ്രൊഫസറും ലിസനിംഗ് കമ്മ്യൂണിറ്റി ഡയറക്ടറും ആയ മുഹമ്മദ് ഷാലിഖ് ബോധ വത്കരണ ക്ലാസ്സ് എടുത്തു.പരുപാടിയിൽ ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അൻസമോൾ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മണി ഉല്ലാസ്,വാർഡ് മെമ്പർമാർ,സി.ഡി എസ് ചെയർപേഴ്സൺ ആര്യ,ഐ സി ഡി എസ് സൂപ്പർവൈസർ വൈദ്ദേഹി കെ ആർ,RP അഷിത,കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അഞ്ചു സരീഷ് എന്നിവരും പങ്കെടുത്തു



