ഓടി കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റണ്ട് ബസിൻ്റെ ടയർ പൊട്ടിത്തെറിച്ചു.

വാടാനപ്പളളി : ഓടി കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റണ്ട് ബസിൻ്റെ ടയർ പൊട്ടിത്തെറിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുദകരമായി രക്ഷപ്പെട്ടു. എറണാംകുളം .ഗുരുവായൂർ റൂട്ടിലോടുന്ന വലിയപറമ്പിൽ ബസിൻ്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ഞായറാഴ്ച ഉച്ചക്ക് 2.10 ഓടെ വാടാനപ്പള്ളി ചിലങ്ക സെൻ്റിറിലെ പെട്രോൾ പമ്പിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു സംഭവം. ഓടിക്കൊണ്ടിരിക്കുമ്പോൾ റോഡിൻ്റെ നടുഭാഗത്ത് വെച്ചാണ് വലിയ ശബ്‌ദത്തിൽ ബസിൻ്റെ മുൻവശത്തെ ഇടത് ഭാഗത്തെ ടയർ പൊട്ടിത്തെറിച്ചത്. ബസ് റോഡിൽ ഉരസി 15 മീറ്ററോളം അകലെയാണ് നിന്നത്. മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ടയർ തെറിച്ചു പോയി. ബസിൻ്റെ അടിഭാഗത്ത് നിന്ന് പുക വരുന്നത് കണ്ട് തളിക്കുളത്ത് നിന്ന് ബസിൽ കയറിയ വീട്ടമ്മ ബസ് ജീവനക്കാരോട് പറഞ്ഞെങ്കിലും ഗൗനിക്കാതിരുന്നതാണ് ടയർ പൊട്ടി തെറിയിലേക്ക് നയിച്ചത്. വലിയ ശബ്‌ദത്തിൽ ടയർ പൊട്ടിതെറിച്ചതോടെ യാത്രക്കാർ ഭയന്നു. ആർക്കും പരിക്കില്ല.രാത്രിയിലും ബസിൻ്റെ നടുറോഡിലെ കിടപ്പ് അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ട് പണിക്കാരെ കൊണ്ടുവന്ന് രാത്രി പണി നടന്നുകൊണ്ടിരിക്കുകയാണ്



