ഗ്രാമ വാർത്ത.

നാട്ടുകാര്യം പത്രമാസികയുടെ 11-ാമത് വാർഷികം ആഘോഷിച്ചു.

തൃപ്രയാർ : അർഹിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുമ്പോഴാണ് നമുക്ക് യഥാർത്ഥത്തിൽ സന്തോഷമനുഭവിക്കുവാൻ സാധിക്കുകയെന്ന് എഴുത്തുകാരനും ഗുരുവായൂർ പോലീസ്സ് അസിസ്റ്റൻ്റ് കമ്മീഷണറുമായ സുരേന്ദ്രൻ മങ്ങാട്ട് അഭിപ്രായപ്പെട്ടു. നാട്ടിക സഹകരണ ബാങ്ക് ഹാളിൽ “നാട്ടുകാര്യം” പത്രമാസികയുടെ 11-ാമത് വാർഷികാഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മൾ നമ്മുടേതായ ജീവിതം നയിക്കുമ്പോൾ ഒരിക്കലും അത് മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാൻ പുറപ്പെടരുത്. അതിലെ നിരർത്ഥകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.ചലച്ചിത്രസംവിധായകൻ സിദ്ധിഖ്ഷമീർ ഉൽഘാടനം നിർവ്വഹിച്ചു.”നാട്ടുകാര്യം” ചീഫ് എഡിറ്റർ നൗഷാദ് പാട്ടുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു.”നാട്ടുകാര്യം”പത്രം “സ്നേഹം” എന്ന വിഷയത്ത അധികരിച്ചു സംസ്ഥാനതലത്തിൽ നടത്തിയ കാവ്യരചനാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നോമികൃഷ്ണക്കും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം നേടിയ അഡ്വക്കറ്റ് ടി.കെ കൃഷ്ണകുമാർ, പുഷ്പനാശാരിക്കുന്ന് എന്നിവർക്കുള്ള ഉപഹാരങ്ങളും പ്രശസ്തിപത്രങ്ങളും അദ്ദേഹം സമ്മാനിച്ചു. നോമികൃഷ്ണ രചിച്ച് വിനോദ് വളപ്പിൽ സംഗീതം നൽകിയ “സ്നേഹം” എന്ന കാവ്യത്തിൻ്റെ ബ്രോഷർ സുരേന്ദ്രൻ മങ്ങാട്ട് കവി കെ. ദിനേശ് രാജയ്ക്ക് കൈമാറി പ്രകാശനം നിർവഹിച്ചു. പ്രിയങ്ക പവിത്രൻ സ്വാഗതം പറഞ്ഞു. “നാട്ടുകാര്യം” പത്രത്തിൻ്റെ റിപ്പോർട്ടർ സുധീഷ് ചിറ്റിലേടത്ത് ആമുഖപ്രസംഗം നടത്തി. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സീതി മാസ്റ്റർ പ്രതിഭകളെ അനുമോദിച്ചു. ബഷീർ തൃപ്പേക്കുളം, ശ്രീലത കാഞ്ഞിരക്കോട്, സതീഷ് കുമാർ, ഗീത കൈപ്പറമ്പ്, ഗീതമേലേഴത്ത് ,ജയന്തി വില്ലടം എന്നിവരും ആദരം ഏറ്റുവാങ്ങി. പാട്ടോർമ്മകളുടെ എഴുത്തുകാരൻ സതീഷ്കുമാർ വിശാഖപട്ടണം, എഴുത്തുകാരൻ ശശി കളരിയേൽ,മുഹസിൻ മാസ്റ്റർ പാടൂർ, ശങ്കർദാസ് ആലുവ, ഷിലിൻ പൊയ്യാറ, സുധീഷ് പെരിങ്ങോട്ടുകര, ഉമ്മർ പഴുവിൽ എന്നിവർ സംസാരിച്ചു. പ്രതിഭാദരം, ഗാനാലാപനം എന്നിവയും നടന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close