ഗ്രാമ വാർത്ത.

മെമ്പർ കെയർ പദ്ധതി മിനി മാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു.

തൃപ്രയാർ – നാട്ടിക ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പറും ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ പി എം സിദ്ദിഖിന്റെ വാർഡിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി *മെമ്പർ ആൻഡ് കെയർ പദ്ധതി പ്രകാരം* നാലാം വാർഡിലെ വിൻഷുവർ നഗറിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു. വാർഡിലെ അംഗവും ചാവക്കാട് എംകെ സൂപ്പർമാർക്കറ്റിന്റെ എംഡിയും വ്യവസായിയുമായ എം എ ഷാനവാസിന്റെ സഹായത്തോടെയാണ് മിനി മസ്റ്റ് ലൈറ്റ് വാർഡിൽ സ്ഥാപിച്ചത്. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു ചടങ്ങ് ഉദ്ഘാടനം ചെയ്തു ,വലപ്പാട് പോലീസ് SHO മൗഷമി സി ആർ മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നടത്തി. പ്രശസ്ത സിനിമ സീരിയൽ താരം സിദ്ധരാജ് ,വലപ്പാട് പോലീസ് സബ് ഇൻസ്പെക്ടർ സാബു എന്നിവർ മുഖ്യ അതിഥി ആയിരുന്നു. സിഡിഎസ് മെമ്പർ ഗീതാഞ്ജലി തിലകൻ,മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ജയൻ സി ,ഹരിത കർമ്മ സേനാ അംഗങ്ങൾ ആയ ശ്രീദേവി സദാനന്ദൻ ,സത്യഭാമ രാമൻ ,അശോകൻ മാളിയേക്കൽ ,സുബ്രമുണ്യൻ മന്ത്ര ,രവി കാഞ്ഞിരപ്പറമ്പിൽ ,ഉണ്ണി കാഞ്ഞിരപ്പറമ്പിൽ ,സതീശൻ ,രവി വെള്ളാഞ്ചേരി ,പി എച്ച് മുഹമ്മദ് ,പ്രസാദ് ചോറോട്ടിൽ,ഹംസ കണ്ണംകുളം ,ജയപ്രകാശ് വെള്ളാഞ്ചേരി ,പി വി രാധാകൃഷ്ണൻ ,ജയരാജൻ പാടത്തിപറമ്പിൽ ,രഘു നായരുശേരി ,പുഷ്പാഗദൻ ഞായക്കാട്ട്,അസീസ് കട്ട്ലാട്ട്,ഷിഹാബ് ,ബാബു പൂക്കാട്ട് ,ശാലിനി ഉണ്ണി ,സരോജിനി പേരോത്ത് ,രാധ ആനന്ദൻ ,പ്രമീള പൂക്കാട്ട്,സുലൈഖ പൊക്കക്കില്ലത്ത് ,സത്യവാൻ കാഞ്ഞിരപ്പറമ്പിൽ ,മനോജ് ,കൂടാരത്തിൽ ,ഷൈൻ സുട്ടു,കിരൺ ,സനൽ തുടങ്ങി സമീപ വാസികൾ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close