സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി സുനാമി മോക്ഡ്രിൽ സെപ്തംബർ 15ന് എറിയാട് ലൈറ്റ് ഹൗസ് ബീച്ചിൽ.

യുനെസ്‌കോ – ഇന്റർഗവൺമെന്റൽ ഓഷ്യനോഗ്രാഫി കമ്മീഷൻ(UNESCO-IOC), ഇന്ത്യൻ നാഷണൽ സെൻറർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്(INCOIS) എന്നിവരുടെ നേതൃത്വത്തിൽ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും തൃശൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും സഹകരണത്തോടെ എറിയാട് ഗ്രാമപഞ്ചായത്തിൽ സുനാമിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും സുനാമി പ്രധിരോധ സജ്ജമായ സമൂഹമെന്ന റെക്കഗ്നിഷൻ/ സർട്ടിഫിക്കറ്റ് നേടുന്നതിനുമായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയാണ് സുനാമി റെഡി പ്രോഗ്രാം.സുനാമിയെ നേരിടാനുള്ള തീരദേശസമൂഹത്തിന്റെ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുക, ജീവൻ-ഉപജീവനമാർഗം-സ്വത്ത് എന്നിവയുടെ നഷ്ടം കുറക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യങ്ങൾ. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വർധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുക, ആശയവിനിമയ സംവീധാനങ്ങൾ ഉറപ്പാക്കുക, വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കുക, ഒഴിപ്പിക്കൽ -രക്ഷാപ്രവർത്തന സംവീധാനങ്ങൾ അറിയുക, പൊതുജന ബോധവൽക്കരണം എന്നിവ ലക്ഷ്യംവെച്ചുകൊണ്ട് തൃശൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും എറിയാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി സെപ്റ്റംബർ 15 ചൊവ്വാഴ്ച 3 മണിക്ക് എറിയാട് ഗ്രാമപഞ്ചായത്തിലെ ലൈറ്റ് ഹൗസ് ബീച്ച് പരിസരത്തുവെച്ച് സുനാമി മോക്ഡ്രിൽ സംഘടിപ്പിക്കുന്നു.



