ഗ്രാമ വാർത്ത.

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ചു ഗർഭിണിയാക്കിയ സോഷ്യൽ മീഡിയ താരം വീണ്ടും അറസ്റ്റിൽ.

സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ട ചെറുതുരുത്തി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി പീഢിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അമ്പിളി എന്നു വിളിക്കുന്ന കുബളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷണ (24) വയസ്സ് എന്നയാളെ വടക്കാഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സേലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വടക്കാഞ്ചേരി ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്ത്വത്തിൽ അസി. സബ് ഇൻസ്പെക്ടർ സൈഫുദീൻ, നളിനി,.സിവിൽ പോലീസ് ഓഫീസർ മുനീർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതി 2021 വർഷത്തിലും സമാനമായ കേസിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close