തൃശ്ശൂർ റവന്യൂ ജില്ലാ കായികമേള കുന്നംകുളത്ത് സംഘാടക സമിതി രൂപീകരിച്ചു.

22-ാമത് ജില്ല സ്കൂൾ കായികമേള ഒക്ടോബർ 7, 8, 9, 10 തീയതികളിലായി കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ അരങ്ങേറും. ഇതോടനുബന്ധിച്ച് നടന്ന സംഘാടക സമിതിയുടെ ഉദ്ഘാടനം കുന്നംകുളം എം.എൽ.എ എ.സി. മൊയ്തീൻ നിർവഹിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു.തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷൈല സ്വാഗതവും കുന്നംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുബാറക് നന്ദിയും രേഖപ്പെടുത്തി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ്, കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ധർമ്മൻ (കടവല്ലൂർ), കെ. ജയശങ്കർ (കാട്ടാകാമ്പാൽ), എ.എം. നിതീഷ് (ചൊവ്വന്നൂർ), കെ. ജ്യോതിഷ് (പോർക്കുളം), സിനി പ്രസാദ് (ചൂണ്ടൽ), ബിന്ദു ഗിരീഷ് (എരുമപ്പെട്ടി), കെ.എം. നൗഷാദ് (കടങ്ങോട്), സ്വപ്ന രാമചന്ദ്രൻ (വേലൂർ), എം.പി. സജിബ് (കണ്ടാണശ്ശേരി), ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.



