ഗ്രാമ വാർത്ത.

ദേശീയപാത 66 നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ ചുങ്കം പിരിക്കരുത് -തൃപ്രയാർ-നാട്ടിക മർച്ചൻ്റ്സ് അസോസിയേഷൻ.

നാട്ടിക സെന്ററിനേയും, നാട്ടിക പന്ത്രണ്ടാം കല്ലിനേയും ആശ്രയിക്കുന്ന വ്യാപാരികളുടെയും വിദ്യാർത്ഥികളുടെയും ജനങ്ങളുടേയും ദുരവസ്ഥ ഒഴിവാക്കികൊണ്ട്, ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ദേശീയപാത വൃത്തിയായി സൂക്ഷിക്കുന്നതിനും സുരക്ഷിതമായ സംരക്ഷണം ഉറപ്പാക്കുന്നതിനും ചുങ്കം (ടോൾ) പിരിക്കുന്നതിന് വ്യാപാരി സമൂഹം എതിരല്ല. ദേശീയപാതയുടെ പണി പൂർത്തിയാക്കാതെയുള്ള ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ദുരവസ്ഥ ഒഴിവാക്കിയതിന് ശേഷം മാത്രമേ ചുങ്കം പിരിക്കുന്ന നടപടികളു മായി മുന്നോട്ട് പോകുവാൻ പാടുള്ളു എന്ന് അധികൃതരോട് തൃപ്രയാർ-നാട്ടിക മർച്ചൻ്റ് സ് അസോസിയേഷൻ ആവശ്യപ്പെട്ടു.നാട്ടിക സെന്ററിനെ ആശ്രയിക്കുന്ന വ്യാപാരികൾക്കും വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും ചുരുങ്ങിയത് ഒരു Foot Over Bridge എങ്കിലും പണിതതിന് ശേഷം മാത്രമേ ദേശീയപാത നാട്ടിക സെന്ററിൽ കിഴക്കോട്ടും പടിഞ്ഞാറോമ്മും വ്യാപാരികളുടേയും വിദ്യാർത്ഥികളുടേയും ജനങ്ങളുടേയും നടന്ന് കൊണ്ടുള്ള സൗകര്യം തടയാൻ പാടുള്ളൂ. ഇപ്പോൾ വളരെ പ്രയാസപ്പെട്ടുകൊണ്ടാണ് ദേശീയപാത മുറിച്ചുകടക്കുന്നത്. ഈ ദുരവസ്ഥ അടിയന്തിരമായി ഒഴിവാക്കിതരുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.അടിയന്തിരമായി കൂടിയ തൃപ്രയാർ-നാട്ടിക മർച്ചൻ്റ് സ് അസോസിയേഷൻ് എക്സിക്യൂട്ടീവ് യോഗത്തിൽ വൈസ് പ്രസിഡൻ്റ് എം.എസ്.ബാബുവിൻ്റെ അധ്യക്ഷതയിൽ ശ്രീ. സുരേഷ് ഇയ്യാനി, സി.ഐ.ആൻ്റണി, പി.കെ. സമീർ, ഷൈരൻ എന്നിവർ സംസാരിച്ചു. ഈ വിവരങ്ങൾ അടങ്ങിയ പരാതി എം.പി.യും കേന്ദ്രമന്ത്രിയുമായ ബഹു. സുരേഷ്‌ഗോപി അവർകൾക്ക് നല്കുവാനും തീരുമാനിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close