ഗ്രാമ വാർത്ത.

മെമ്പർ ആന്റ് കെയർ പദ്ധതിയിലൂടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

തൃപ്രയാർ – നാട്ടിക ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ പി എം സിദ്ദിഖ് വാർഡിൽ നടത്തി വരുന്ന മെമ്പർ ആന്റ് കെയർ പദ്ധതി പ്രകാരം നാലാം വാർഡിൽ തൃപ്രയാർ കുന്നുങ്ങൾ മെഡിസിറ്റിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര ചികിത്സയും സൗജന്യ മരുന്ന് വിതരണവും നടത്തി. നാട്ടിക തഅലി മുസ്സബിയാൻ മദ്രസ്സിയിൽ നടന്ന മെഡിക്കൽ ക്യാമ്പ് നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു ഉദ്ഘാടനം ചെയ്തു. നാലാം വാർഡ് മെമ്പറും ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മുൻ മെമ്പർ ജയൻ സി മുഖ്യ അതിഥി ആയിരുന്നു. സി ഡി എസ് മെമ്പർ ഗീതാഞ്ജലി തിലകൻ ,കുന്നുങ്ങൽ മെഡിസിറ്റി എംഡി സീന അമർസിംഗ് ,ആശാ വർക്കർ ശ്രീമോൾ ,ജുനൈദ് എം എ ,സുബ്രമുണ്യൻ മന്ത്ര ,ഹംസ കണ്ണംകുളം ,സരോജിനി അപ്പുണ്ണി ,രാധ ആനന്ദൻ ,ഉമ ചിറ്റേഴത്ത് ,രാധ കണ്ണപ്പശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. നേത്ര വിഭാഗം ഡോക്ടർ നളിനി ബാലകൃഷ്ണൻ ,ജനറൽ വിഭാഗം ഡോക്ടർ ഏബേൽ പോൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നേത്ര വിഭാഗത്തിന്റെയും ജനറൽ വിഭാഗത്തിന്റെയും മരുന്നുകൾ ഡോക്ടർമാരുടെ നിർദേശാനുസരണം ക്യാമ്പിൽ സൗജന്യമായി വിതരണം ചെയ്തു,

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close