കഴിമ്പ്രം വിജയൻ സ്മാരക സമിതി നാടക പ്രതിഭയ്ക്കുള്ള മൂന്നാമത് കഴിമ്പ്രം വിജയൻ അവാർഡ് ഞാറയ്ക്കൽ ശ്രീനിക്ക്.

തൃപ്രയാർ .കഴിമ്പ്രം വിജയൻ സ്മാരക സമിതി നാടക പ്രതിഭയ്ക്കുള്ള മൂന്നാമത് കഴിമ്പ്രം വിജയൻ അവാർഡ് ഞാറയ്ക്കൽ ശ്രീനിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്. ഞാറക്കൽ ശ്രീനി 79 ആയിട്ടും നടൻ സംവിധായകൻ നാടക പ്രവർത്തകൻ ആറു പതിറ്റാണ്ടായി നാടക രംഗത്താണ്. പ്രൊഫഷണൽ അമേച്വർ നാടകങ്ങളുടെ സംവിധാനവും, നാടകപ്രവർത്തകരുടെ ക്ഷേമ ജീവകാരുണ്യ പ്രവർത്തനത്തിലും മുഴുകുന്നു. എസ് എൽ പുരം സദാനന്ദൻ എഴുതി സംവിധാനം ചെയ്ത് സൂര്യ സോമയുടെ പുന്നപ്ര വയലാർ നാടകത്തിലെ അഭിനയ മികവാണ് 1990 ലെ കേരള സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്തത്. 2015-ൽ സംഗീത നാടകഅക്കാദമി, ഗുരുപൂജ അവാർഡ് നൽകി ആദരിച്ചു. സംസ്ഥാന സർക്കാരിന്റെ പ്രൊഫഷണൽ നാട മത്സരങ്ങളുടെ ജൂറി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്,നിരവധി സംസ്ഥാന പ്രാദേശിക അവാർഡു കളും ഈ കലാകാരനെ തേടി എത്തിയിട്ടുണ്ട്.അമ്പതിലേറെ സിനിമകളിലും അതിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും,ഒരു നാടക കലാകാരൻ എന്നറിയാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ഹെൽത്ത് ഇൻസ്പെക്ടർ ആയി വിരമിച്ച ഉഷയാണ് സഹധർമ്മിണി. മക്കൾ അനൂപ്, അഖില. കേരള സാഹിത്യ അക്കാദമി സെക്രട്ടറിയുമായ എം. പി .സുരേന്ദ്രൻ ശനിയാഴ്ച വൈകീട്ട് മുന്നു മണിക്ക് വലപ്പാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും വാർത്ത സമ്മേളനത്തിൽ ആർ.ഐ.സക്കറിയ,വി.സി.ദിലീപ്,മനോമോഹനൻ എന്നിവർ പങ്കെടുത്തു.



