ലയൺസ് ക്ലബ്ബ് തൃപ്രയാർ ടെമ്പിൾ സിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.

തൃപ്രയാർ : ലയൺസ് ക്ലബ്ബ് തൃപ്രയാർ ടെമ്പിൾ സിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.തൃപ്രയാർ ലയൺസ് ക്ലബ്ബ് ഹാളിൽ ചേർന്ന യോഗം, ഫസ്റ്റ് വൈസ് ഡിസ്ട്രിക് ഗവർണർ കെ എം അഷറഫ് ഉദ്ഘാടനം ചെയ്തു.സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കാമ്പിനറ്റ് സെക്രട്ടറി പ്രിൻസ് തോമസ് നിർവ്വഹിച്ചു. പ്രസിഡണ്ട് ഷാജി ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. എ.കെ. സോമൻ,വ്യാസ ബാബു, ജി.എൽ. ട്ടി കോർഡിനേറ്റർ പ്രശാന്ത് മേനോൻ,സോൺ ചെയർമാൻ ഹരിദാസ് ആലേക്കാരൻ, ആർ ഐ.എം സക്കറിയ, ജോസ് താടിക്കാരൻ, സീമ സക്കറിയഷെർളി ഷാജി എന്നിവർ സംസാരിച്ചു.സെക്രട്ടറി സൂരജ് വേളയിൽ റിപ്പോർട്ട് അവതരിപ്പിച്ചു പുതിയ ഭാരവാഹികളായി കാർത്തികേയൻ കുന്നുങ്ങൽ (പ്രസിഡണ്ട്) ഇ.പി.തോമസ് (സെക്രട്ടറി) കെ സി ജോഷി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു ഭാരവാഹികളായ സജിത്ത് വേളയിൽ,റാഫി എം.സി.എംമുഹമ്മദ് ഹുസൈർ, എ.എൻ.ജി ജെയ്ക്കോ, എന്നിവർ നേതൃത്വം നൽകി.തുടർന്ന് നിരവധി കലാപരിപാടി കളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു



