ഗ്രാമ വാർത്ത.മഴ

കരുവന്നൂര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; ഇല്ലിക്കല്‍ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം

തൃശ്ശൂര്‍ കരുവന്നൂര്‍ പുഴയില്‍ ജലനിരപ്പ് ആഗസ്റ്റ് 3 ന് രാവിലെ 10 ന് മുന്നറിയിപ്പ് നിരപ്പായ 3.318 മീറ്റര്‍ കടന്ന് 3.588 മീറ്ററായി ഉയര്‍ന്നു. ഇതിനെത്തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇല്ലിക്കല്‍ റഗുലേറ്ററിന്റെ ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നു. അതിനാല്‍, ഇല്ലിക്കല്‍ റെഗുലേറ്ററിന്റെ താഴ്ന്ന പ്രദേശങ്ങളായ കാറളം, അരിമ്പൂര്‍, പാറളം, അന്തിക്കാട്, മണലൂര്‍, ചാഴൂര്‍, ചേര്‍പ്പ്, താന്ന്യം എന്നീ പഞ്ചായത്തുകളിലും പ്രദേശത്തെ കോള്‍ പടവുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close