ഗ്രാമ വാർത്ത.

ലൈംഗികപീഡനക്കേസ്: പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

വരന്തരപ്പിള്ളി : അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികപീഡനത്തിന് ഇരയാക്കുകയും സ്വകാര്യ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും പത്ത് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളിയെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി തെക്കുമുറി മാമ്പുള്ളി വീട്ടിൽ അനൂപ് (44) ആണ് അറസ്റ്റിലായത്.

2022-ൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ പ്രതിയെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയതിനെത്തുടർന്ന് കോടതി ഇയാൾക്കെതിരെ പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പോലീസ് പ്രതിയെ പിടികൂടിയത്.  നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

അനൂപ് ഈ കേസു കൂടാതെ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസിലും ഒരു അടിപിടിക്കേസിലും അടക്കം മൂന്ന് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് ഐ പോൾസൺ കെ എൽ, ജി എസ് ഐ മാരായ ജോസഫ് തോമസ്, സുനിൽകുമാർ, വിനോദ്, ജി എസ് സി പി ഒ മാരായ അരുൺ, രാഗേഷ്, സജീവ് എന്നിവരാണ്  പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close