ഗ്രാമ വാർത്ത.
കണ്ടശ്ശാംകടവിൽ കാർ അപകടം; മൂന്ന് പേർ രക്ഷപ്പെട്ടു.

കണ്ടശ്ശാംകടവ് പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് പുലർച്ചെ ഏകദേശം 12.30ഓടെയായിരുന്നു അപകടം.
കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരും മണലൂർ സ്വദേശികളാണെന്നാണ് പറയപ്പെടുന്നത്. നിസ്സാര പരിക്കുകളോടെ ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.



