ഗ്രാമ വാർത്ത.ചരമം
വാഹനാപകടം,തമിഴ്നാട് സ്വദേശിനി മരിച്ചു.

ചേറ്റുവ :ചേറ്റുവയിൽ കാർ ഇടിച്ച് തമിഴ്നാട് സ്വദേശിനി മരിച്ചു.സുശീല (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ദേശീയപാത 66 ചേറ്റുവ ചുള്ളിപ്പടിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന സുശീലയെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുശീലയെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല



