നാട്ടിക ഗ്രാമപഞ്ചായത്തും കൃഷിഭവനും സംഘടിപ്പിച്ച ചിങ്ങം ഒന്ന് കർഷകദിനത്തിൽ മികച്ച മട്ടുപ്പാവ് കർഷക അവാർഡ് നേടിയ സുമ പ്രശാന്ത് ചെമ്പിപറമ്പിലിന്റെ മട്ടുപ്പാവ് കൃഷി നാട്ടിക എംഎൽഎ ഗീതാ ഗോപി സന്ദർശിക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു.

നാട്ടിക ഗ്രാമപഞ്ചായത്തും കൃഷിഭവനും സംഘടിപ്പിച്ച ചിങ്ങം ഒന്ന് കർഷകദിനത്തിൽ മികച്ച മട്ടുപ്പാവ് കർഷക അവാർഡ് നേടിയ സുമ പ്രശാന്ത് ചെമ്പിപറമ്പിലിന്റെ മട്ടുപ്പാവ് കൃഷി നാട്ടിക എംഎൽഎ ഗീതാ ഗോപി സന്ദർശിക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്തു. ചടങ്ങിൽ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വിനു, അഞ്ചാം വാർഡ് മെമ്പർ സുഭില പ്രസാദ്,കുടുംബശ്രീ ചെയർപേഴ്സൺ രാജീ രഞ്ജൻ, വൈസ് ചെയർപേഴ്സൺ അമ്പിളി മോഹൻ, സി ഡി എസ് മെമ്പർ പൗർണമി ലാൽ അഗ്രി സി ആർ സി സിമി മോൾ എന്നിവർ പങ്കെടുത്തു . 2017 മുതൽ മട്ടുപാവിൽ കൃഷി ആരംഭിച്ച സുമ പ്രശാന്ത് മികച്ച സമ്മിശ്ര കർഷകക്കുള്ള തളിക്കുളം ബ്ലോക്കിന്റെ അവാർഡും നേടിയിട്ടുണ്ട് കൃഷിദർശൻ പരിപാടിയോട് അനുബന്ധിച്ച് തളിക്കുളം ബ്ലോക്കിലെ മികച്ച കാർഷിക കുടുംബമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മട്ടുപ്പാവിൽ തക്കാളി,മുളക്, വെണ്ട, വഴുതന പാവൽ,പടവലം, കൊത്തമര,ചീര , നിത്യ വഴുതന, കോവൽ, രണ്ടുതരം കുക്കുമ്പർ എന്നീ കൃഷികൾ കൂടാതെ മീൻ വളർത്തൽ കോഴി, ആട്, താറാവ് എന്നിവയും ഇവരുടെ കൃഷിയിടത്തിലുണ്ട് വിവിധ തരത്തിലുള്ള പഴവർഗ്ഗങ്ങൾ ചെടികളും ഇവിടെ പരിപാലിക്കുന്നു. ഡ്രാഗൺ ഫ്രൂട്ട് ജബോട്ടിക്കാബാ, റെഡ് ആപ്പിൾ പേര, ആർക്കാ കിരൺ പേര , ജമന്തി ചെണ്ടുമല്ലി എന്നിവയും മട്ടുപ്പാവിൽ പൂത്തുനിൽക്കുന്നു. വെള്ളം പരമാവധി സംരക്ഷിച്ചു കൊണ്ടുള്ള കൃത്യത കൃഷി രീതിയായ തിരി നന സിസ്റ്റത്തിലാണ് ഇവിടെ കൃഷി ചെയ്തുവരുന്നത് ഇതും മൂലം മട്ടുപ്പാവ് എപ്പോഴും വളരെ വൃത്തിയുള്ളതായി സൂക്ഷിക്കാം.



