ഗ്രാമ വാർത്ത.

പുത്തൻപള്ളി മഹല്ല് നബിദിന ഘോഷയാത്ര.

പുത്തൻപള്ളി മഹല്ല് നബിദിന ഘോഷയാത്ര
പുത്തൻപള്ളി ദാറുൽ ഉലും മദ്രസ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും, മഹല്ല്, മദ്രസ മാനേജ്മെൻ്റ്, ഭാരവാഹികളും മഹല്ല് നിവാസികളും സംയുക്തമായാണ് രണ്ട് ടീമിൻ്റെ ദഫ് മുട്ടിൻ്റെ അകമ്പടിയോടെ വർണ്ണശഭളമായ നബിദിന ഘോഷയാത്ര നടത്തിയത്
പുത്തപള്ളി ഖത്തീബ് അബ്‌ദുൾ ഖാദർ നദ്‌വി, അസിസ്റ്റൻ്റ് ഖത്തീബ് ഷബീർ ബാഖഫി, മദ്രസ സദർഷിഹാബ് ഉസ്താദ് അബ്‌ദുൾ അസീസ് ,മഹല്ല് പ്രസിഡണ്ട് സിദ്ധിക്ഹാജി , ട്രഷറർ എ.എസ് ഉമ്മർ, ഹർഷാദ്, റഷീദ് ഹാഷിഫ് തുടങ്ങിയവർ നേതൃത്വം നൽകി.
നബിദിന ഘോഷയാത്രക്ക് എ.പി.ജെ അബ്ദുൽ കലാം റോഡ് നിവാസി കൂട്ടായ്മ സ്വീകരണം നൽകി. മധുര പലഹാരങ്ങളും , പഴവും ശീതള പാനീയങ്ങളും നൽകി. സ്വീകരണത്തിന് കൂട്ടായ്മ ഭാരവാഹികളായ വിശ്വനാഥൻ, സത്യൻ ,നസീർ, സക്കീർഹുസൈൻ, റഹീം , താജുദ്ധീൻ,ഷംസു, തജ്രിറഹീം ഷാഹിനസക്കീർ എന്നിവർ നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close